വിദേശ ഉംറ തീർത്ഥാടകർ സൗദിയിലെത്തിത്തുടങ്ങി
ജിദ്ദ: ഉംറ പുനരാരംഭത്തിൻ്റെ മൂന്നാം ഘട്ടത്തിൻ്റെ ആരംഭ ദിനമായ ഇന്ന് (ഞായർ) വിദേശത്ത് നിന്നുള്ള ആദ്യ ഉംറ സംഘം സൗദിയിലെത്തിച്ചേർന്നു.
പാകിസ്ഥാനിൽ നിന്നുള്ള ഉംറ സംഘമാണു ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യമായി എത്തിയത്.
ആദ്യ സംഘത്തെ ഹജ്ജ് ഉംറ മന്ത്രാലയം പ്രതിനിധികൾ എയർപോർട്ടിൽ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ട് സ്വീകരിച്ചു.
പാകിസ്ഥാനിൽ നിന്നുള്ള ഉംറ സംഘത്തിനു പുറമെ ഇന്തോനേഷ്യയിൽ നിന്നുള്ള ഉംറ സംഘവും ജിദ്ദയിൽ എത്തിച്ചേർന്നിട്ടുണ്ട്.
സൗദിയിലെത്തുന്ന തീർത്ഥാടകർക്ക് 10 ദിവസമായിരിക്കും സൗദിയിൽ കഴിയാൻ അനുമതി ലഭിക്കുകയെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മുന്നാം ഘട്ടത്തിൽ ഒരു ദിവസം 20,000 തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാൻ സാധിക്കും. ഓൺലൈൻ വഴിയാണു ഉംറ നിർവ്വഹിക്കാനായി ഉദ്ദേശിക്കുന്നവർ അപേക്ഷിക്കേണ്ടത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa