അടുത്ത മാസം തന്നെ അത് സംഭവിച്ചേക്കാം; കൊറോണ വാക്സിൻ കരസ്ഥമാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിൽ സൗദിയുമുണ്ടാകും
റിയാദ്: ഔദ്യോഗികമായി അംഗീകാരം ലഭിക്കുന്ന പക്ഷം കൊറോണ വാക്സിൻ കരസ്ഥമാക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിൽ സൗദി അറേബ്യയുമുണ്ടാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ:അബ്ദുല്ല അൽ അസീരി പ്രസ്താവിച്ചു.
ഈ വർഷം അവസാനിക്കുന്നതിനു മുംബ് തന്നെ കൊറോണ വാക്സിൻ ലഭ്യമാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി അനുമതിയുള്ള രണ്ടോ മുന്നോ വാക്സിനുകൾ ലോകത്ത് നിലവിലുണ്ട്.
അവസാന ഘട്ട പരീക്ഷണത്തിൽ വിജയിക്കുന്ന പക്ഷം വാക്സിനുകൾ ലഭ്യമാക്കാനായി സൗദി അറേബ്യ നിലവിൽ വിവിധ കംബനികളുമായി ധാരണയിലെത്തിയിട്ടുണ്ട്.
വാക്സിൻ ലഭ്യമായാൽ അത് ധാരാളം ആളുകളിലേക്കെത്തിക്കാനും വൈറസിനെ ചെറുക്കാനും സാധിക്കുമെന്നും ഡോ: അബ്ദുല്ല അസീരി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ കംബനി വികസിപ്പിച്ചെടുത്ത വാക്സിൻ്റെ വിജയ സാധ്യത വലിയ പ്രതീക്ഷയാണു ഉണ്ടാക്കിയിട്ടുള്ളത്.
ഈ മാസാവസാനത്തോടെ പ്രസ്തുത വൈറസിൻ്റെ ഫൈനൽ പരീക്ഷണത്തിനു ശേഷം വാക്സിൻ പുറത്തിറക്കാൻ സാധിക്കുമെന്നാണു പ്രസ്തുത കംബനിയുടെ പ്രതീക്ഷ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa