സൗദിയിലെ റെഡ് സീ പദ്ധതിയിൽ മൂന്ന് വർഷം കൊണ്ട് 16 ഹോട്ടലുകൾ തുറക്കും; പ്രതിവർഷം 3 ലക്ഷം ടൂറിസ്റ്റുകളെ ആകർഷിക്കും
ജിദ്ദ: 2023 അവസാനിക്കുന്നതോടെ 16 ഹോട്ടലുകൾ റെഡ് സീ പദ്ധതിയിൽ തുടങ്ങാനാണു ഉദ്ദേശിക്കുന്നതെന്ന് പ്രൊജക്റ്റ് സി ഇ ഒ ജോൺ പഗാനോ അറിയിച്ചു.
കൊറോണ വൈറസ് കുറയുന്നതോടെ ആഗോള ടൂറിസം തിരിച്ച് വരവ് നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ തന്നെ പ്രതി വർഷം മൂന്ന് ലക്ഷം ടൂറിസ്റ്റുകളെ ആകർഷിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജോൺ പറഞ്ഞു.
ചെങ്കടലിലെ പവിഴപ്പുറ്റുകളാൽ ചുറ്റപ്പെട്ട 50 ദ്വീപുകളിലായാണു പദ്ധതി പൂർത്തികരിക്കാൻ പോകുന്നത്.
ഡൈവിംഗിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും പുരാവസ്തു കേന്ദ്രങ്ങളും സന്ദർശിക്കാനുമെല്ലാം സഞ്ചാരികൾക്ക് റെഡ് സീ പ്രൊജക്റ്റ് അവസരമൊരുക്കും.
സൗദിയുടെ സോവറിൻ വെൽത്ത് ഫണ്ടായ പബ്ളിക് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ കീഴിലാണു റെഡ് സീ ഡെവലപ്മെൻ്റ് പ്രൊജക്റ്റ് പൂർത്തിയാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa