Tuesday, November 19, 2024
Saudi ArabiaTop Stories

സൗദിയിലെ പുതിയ തൊഴിൽ പരിഷ്ക്കരണം; ആശങ്കയോടെ ഗാർഹിക തൊഴിലാളികൾ

ജിദ്ദ: അടുത്ത മാർച്ച് മുതൽ സൗദിയിൽ നടപ്പിലാകാൻ പോകുന്ന പരിഷ്ക്കരിച്ച തൊഴിൽ നടപടികളിൽ ഉൾപ്പെടാത്തതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രവാസികളായ നിരവധി ഗാർഹിക തൊഴിലാളികൾ.

നിലവിൽ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം തയ്യാറാക്കിയ പദ്ധതി പ്രകാരം ഗാർഹിക തൊഴിലാളികൾ അല്ലാത്ത പ്രഫഷനുകൾ ഉള്ളവർക്കാണു പുതിയ പരിഷ്ക്കരണ നടപടികൾ ഉപയോഗപ്പെടുത്താൻ സാധിക്കുക.

ഹൗസ് ഡ്രൈവർ, വീട്ടു വേലക്കാർ, തോട്ടം തൊഴിലാളികൾ, ഇടയന്മാർ, ഹൗസ് സെക്യൂരിറ്റി തുടങ്ങിയ പ്രഫഷനുകൾക്ക് നിലവിലെ പരിഷ്ക്കരണ നടപടി ബാധകമാകില്ലെന്നാണു മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നത്.

അതേ സമയം ഗാർഹിക തൊഴിലാളികളെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുള്ള പ്രത്യേക പരിഷ്ക്കരണ നടപടി വരാനിരിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മലയാളികളടക്കം ആയിരക്കണക്കിനു പേരാണു ഹൗസ് ഡ്രൈവർമാരായും മറ്റു ഗാർഹിക തൊഴിലുകളിൽ ഏർപ്പെട്ടും സൗദിയിൽ നിലവിലുള്ളത്.

പുതിയ പരിഷ്ക്കരണമോ സമാനമായ പരിഷ്ക്കരണമോ ഗാർഹിക മേഖലയിലും വരികയാണെങ്കിൽ അത് ഉപയോഗപ്പെടുത്താനായി പല ഗാർഹിക തൊഴിലാളികളും കാത്തിരിക്കുന്നുണ്ട്.

പലർക്കും പകുതി ശംബളവും മറ്റു പ്രയാസങ്ങളും നേരിടേണ്ടി വരുന്നുണ്ട് എന്നതാണു വസ്തുത. ചിലർ ഇപ്പോഴും ഡ്രൈവിംഗ് ലൈസൻസ് പോലുമില്ലാതെ വാഹനം ഓടിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സ്വന്തം നിലയിൽ നാട്ടിൽ പോകാനോ തൊഴിലുടമയെ മാറ്റാനോ അനുവദിച്ച് കൊണ്ട് പരിഷ്ക്കരണം നിലവിൽ വന്നാൽ അത് വലിയ ഉപകാരമാകുമെന്ന് തീർച്ച.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്