സൗദിയിലെ വിദേശ തൊഴിലാളികൾക്ക് സ്വതന്ത്രമായി തൊഴിൽ മാറ്റം അനുവദിച്ചത് മത്സര ശേഷി വർദ്ധിപ്പിക്കുമെന്ന് കിരീടാവകാശി
റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ വിപണിയിൽ പക്വത ഉയർത്തുന്നതിനും നിരവധി നടപടികൾ സ്വീകരിച്ചതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ.
രാജ്യത്തുള്ള 5 ലക്ഷത്തോളം വരുന്ന വിദേശ തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിനും കുടുതൽ യോഗ്യതയും മൂല്യവുമുള്ള തൊഴിലാളികളെ ആകർഷിക്കാനും ഞങ്ങൾ പ്രവർത്തിച്ചു.
വിദേശ തൊഴിലാളിക്ക് സ്വതന്ത്രമായി തൊഴിൽ മാറ്റം അനുവദിക്കുന്നത് ഉത്പാദനക്ഷമതയും സമ്പദ് വ്യവസ്ഥയിൽ മത്സര ശേഷി വർദ്ധിപ്പിക്കുമെന്നും കിരീടാവകാശി പ്രസ്താവിച്ചു.
മാർച്ച് 14 മുതൽ സൗദിയിലെ വിദേശ തൊഴിലാളികൾക്ക് സ്വതന്ത്രമായി തൊഴിൽ മാറ്റം അനുവദിക്കുന്ന നിയമം നിലവിൽ വന്നതിനു പിറകിൽ സൗദി കിരീടാവകാശിയുടെ ദീർഘ വീക്ഷണമാണുള്ളത്.
കിരീടാവകാശി പ്രസ്താവിച്ചത് പോലെ കൂടുതൽ ഉത്പാദനക്ഷമതയും മത്സര ശേഷിയുമുള്ള ഒരു സമ്പദ് വ്യവസ്ഥയായിരിക്കും ഇനി രാജ്യത്ത് കാണാൻ പോകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa