ഒരു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് തല ചായ്ക്കാൻ സൗദിയുടെ നേതൃത്വത്തിൽ പദ്ധതി
ബംഗ്ളാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പാർപ്പിട സൗകര്യമൊരുക്കാനുള്ള കരാറിൽ സൗദി അറേബ്യയും യു എസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്മെൻ്റും ഒപ്പു വെച്ചു.
ബംഗ്ളദേശിലെ കോക്സ് ബസാർ ഡിസ്റ്റ്രിക്കിൽ നിർമ്മിക്കുന്ന മൾട്ടി യൂസ് ഹൗസിംഗ് യൂണിറ്റിനു 2 മില്ല്യൻ ഡോളറാണു ചിലവ് കണക്കാക്കിയിട്ടുള്ളത്.
87,000 ത്തിൽ പരം വ്യക്തികൾക്ക് പദ്ധതി വഴി പാർപ്പിട സൗകര്യമൊരുങ്ങും. ഇതിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് പുറമെ ബംഗ്ളാദേശിലെ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയായവരും ഉൾപ്പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa