സൗദിയിൽ ഇനി അബ്ഷിറില്ലാതെ ഒരു വിദേശിക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല; എല്ലാ വിദേശികളും അബ്ഷിർ രെജിസ്റ്റർ ചെയ്ത് അക്റ്റിവേറ്റ് ചെയ്യണമെന്ന് സൗദി ജവാസാത്ത്
ജിദ്ദ: സൗദി അധികൃതർ പ്രഖ്യാപിച്ച പുതിയ സേവനങ്ങളടക്കമുള്ള വിവിധ ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാകാൻ രാജ്യത്തെ എല്ലാ വിദേശികളും അബ്ഷിറിൽ രെജിസ്റ്റർ ചെയ്ത് ആക്റ്റിവേറ്റ് ചെയ്യണമെന്ന് സൗദി ജവാസാത്ത് ഓർമ്മപ്പെടുത്തി.
അടുത്ത വർഷം മാർച്ച് 14 മുതൽ സൗദിയിലെ വിദേശ തൊഴിലാളികൾക്ക് സ്വന്തം നിലയിൽ തന്നെ രാജ്യം വിടാനുള്ള അവസരവും ആഭ്യന്തര മന്ത്രാലയത്തിൻ്റെ മറ്റു ഇലക്ട്രോണിക് സേവനങ്ങളും ലഭ്യമാകണമെങ്കിൽ അബ്ഷിർ കൂടിയേ തീരൂ എന്ന അവസ്ഥ നിലവിലുള്ള സാഹചര്യത്തിലാണു ജവാസാത്തിൻ്റെ ഓർമ്മപ്പെടുത്തൽ.
ഏറ്റവും അടുത്തുള്ള ജവാസാത്ത് ഓഫീസുകൾ സന്ദർശിച്ചും വിവിധ മാളുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കിയോസ്ക്സ് മെഷീനുകൾ വഴിയും അബ്ഷിർ രെജിസ്റ്റർ ചെയ്യാനും ആക്റ്റിവേറ്റ് ചെയ്യാൻ സാധിക്കും.
http://www.absher.sa വഴിയും രെജിസ്റ്റർ ചെയ്യാനും രെജിസ്റ്റർ ചെയ്ത അബ്ഷിർ അക്കൗണ്ട് ബാങ്ക് അക്കൗണ്ട് വഴി ആക്റ്റിവേറ്റ് ചെയ്യാനും സാധിക്കും.
അൽ റാജ്ഹി, എൻ സി ബി, അൽ ഇൻമ, റിയാദ് ബാങ്ക്, അൽ ബിലാദ് ബാങ്ക്, സാബ്, അൽ അവ്വൽ ബാങ്ക്, സാംബ, സൗദി ഫ്രഞ്ച് ബാങ്ക്, സൗദി ഇൻവെസ്റ്റ്മെൻ്റ് ബാങ്ക് എന്നിവയുടെ അക്കൗണ്ട് വഴിയാണു ആക്റ്റിവേഷൻ സാധ്യമാകുകയെന്ന് ജവാസാത്ത് പ്രത്യേകം സൂചിപ്പിച്ചു.
അവധിയിലോ ഫൈനൽ എക്സിറ്റിലോ ഇനി സൗദിയിൽ നിന്ന് പുറത്ത് പോകണമെന്ന് ഉദ്ദേശിക്കുന്ന പല വിദേശികൾക്കും തൊഴിലുടമയുടെ കനിവ് കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇത് വരെ ഉണ്ടായിരുന്നതെങ്കിൽ ഇനി തൊഴിലാളി തന്നെ സ്വന്തം അബ്ഷിർ വഴിയാണു ഇക്കാര്യങ്ങൾ ചെയ്യേണ്ടത് എന്നതിനാൽ ഒരു വിദേശിക്കും ഇനി അബ്ഷിർ ഇല്ലാതെ സൗദിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നത് തീർച്ചയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa