നിങ്ങളുടെ ആയുധം ഞങ്ങൾക്ക് വേണ്ട; ജർമ്മനിയോട് സൗദി
റിയാദ്: സൗദിയിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിയ ജർമ്മൻ നടപടിയെ സൗദി അറേബ്യ തള്ളിക്കളഞ്ഞു.
സൗദിയെ ലക്ഷ്യം വെച്ചുള്ള ജർമൻ നടപടി തെറ്റായതും യുക്തിരഹിതവുമാണെന്നും തങ്ങൾക്ക് ജർമനിയുടെ ആയുധം ആവശ്യമില്ലെന്നും സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പ്രസ്താവിച്ചു.
യമൻ യുദ്ധത്തിൻ്റെ പേരിലാണു പല യൂറോപ്യൻ രാജ്യങ്ങളും സൗദിയിലേക്കുള്ള ആയുധ കയറ്റുമതി നിർത്തി വെച്ചത്.
എന്നാൽ ഈ നടപടി യുക്തിരഹിതമാണ്. യമനിലേത് നിയമാനുസൃത യുദ്ധമാണ്. ഞങ്ങളെ അതിലേക്ക് ഇറങ്ങാൻ നിർബന്ധിതരാക്കിയ ഒരു യുദ്ധമാണ് യമൻ യുദ്ധമെന്നും ആദിൽ ജുബൈർ പറഞ്ഞു.
ഞങ്ങൾക്ക് നിരവധി രാജ്യങ്ങളിൽ നിന്ന് ആയുധം വാങ്ങാൻ സാധിക്കും. അത് കൊണ്ട് തന്നെ സൗദിക്ക് ആയുധം വിൽക്കുകയില്ല എന്ന നടപടി ആരെങ്കിലും സ്വീകരിച്ചാൽ അത് ഞങ്ങളെ ബാധിക്കുന്നതേയില്ലെന്നും ആദിൽ ജുബൈർ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa