സൗദിയിൽ ലേബർ ക്യാംബുകളിൽ പരിശോധന ശക്തമാകുന്നു
ജിദ്ദ: രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ലേബർ ക്യാംബുകളിൽ അധികൃതർ
പരിശോധന ശക്തമാക്കി.
പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന നിരവധി കെട്ടിടങ്ങളിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു.
നിലവിൽ 2500 ൽ പരം ബദൽ താമസ സൗകര്യങ്ങളൊരുക്കി 80,000 ത്തിലധികം തൊഴിലാളികളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.
ഇരുപതും അതിനു മുകളിലും തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക ലൈസൻസ് എടുക്കേണ്ടതുണ്ട്.
ഒരു കംബനിയുടെ മാത്രം തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണു നിയമ ലംഘനമെങ്കിൽ കംബനിയാണു ഉത്തരവാദികൾ.
അതേ സമയം വ്യത്യസ്ത കംബനികളുടെ ജീവനക്കാർ താമസിക്കുന്ന ഒരു കെട്ടിടത്തിൽ ആണു നിയമ ലംഘനമെങ്കിൽ കെട്ടിടമുടമ കുറ്റക്കാരനാകും.
താമസ സ്ഥലങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ച വിവിധ കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിക്കാത്ത പക്ഷം ഉത്തരവാദികൾക്ക് 30,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa