മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രാജാവിൻ്റെ ആഹ്വാനം
റിയാദ്: അടുത്ത് വ്യാഴാഴ്ച രാജ്യത്തെ വിശ്വാസികൾ മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കണമെന്ന് സൗദി ഭരണാധികാരി സല്മാൻ രാജാവ് ആഹ്വാനം ചെയ്തു.
നമ്മുടെ നബി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യയെ അടിസ്ഥാനമാക്കി എല്ലാവരും രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും വ്യാഴാഴ്ച (റബീഉൽ ആഖിർ 4 ന്) മഴക്ക് വേണ്ടിയുള്ള നമസ്ക്കാരം നിർവ്വഹിക്കണമെന്നാണു റോയൽ കോർട്ട് ഇറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
എല്ലാവരും പാപമോചനം തേടുകയും സൃഷ്ടികളോട് കരുണ കാണിക്കുകയും പ്രാർത്ഥനകൾ വർദ്ധിപ്പിക്കുകയും ജനങ്ങളുടെ പ്രയാസങ്ങൾ നീക്കുകയും ചെയ്യണമെന്നും സാധിക്കുന്നവരെല്ലാം നമസ്ക്കാരം നിർവ്വഹിക്കണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa