അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സൗദിയുടെ പ്രഖ്യാപനം പിന്നീട്
ജിദ്ദ: അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എന്നാൽ അത് എപ്പോഴായിരിക്കും എന്നതിനെ സംബന്ധിച്ച് അറിയിപ്പിൽ സൂചിപ്പിക്കുന്നില്ല.
ബുധനാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ജനുവരി തുടക്കത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നതിന്റെ 30 ദിവസം മുമ്പ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം സെപ്തംബറിൽ അറിയിച്ചിരുന്നു.
അതേ സമയം ജനുവരി 1 നു തന്നെ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെന്നാണു സൗദി എയർലൈൻസ് ട്വിറ്ററിൽ ഒരു ചോദ്യത്തിനു മറുപടി നൽകിയിട്ടുള്ളത്. എന്നാൽ ആഭ്യന്തര മന്ത്രാലയമാണു ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്.
ഏതായാലും ഇന്നല്ലെങ്കിൽ സമീപ ദിനങ്ങളിൽ തന്നെ വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa