സൗദി അറേബ്യ രാത്രി നിർഭയത്തോടെ നടക്കാൻ സാധിക്കുന്ന ഏറ്റവും സുരക്ഷിത ജി20 രാജ്യം
ജിദ്ദ: ജി 20 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ . യുഎൻ സെക്യൂരിറ്റി കൗൺസിലിലെ അഞ്ച് സ്ഥിരം അംഗങ്ങളെ മറികടന്നാണു സൗദി ഈ നേട്ടം കൈവരിച്ചത്.
രാത്രിയിൽ സുരക്ഷിതരായി നടക്കാൻ സാധിക്കുന്ന ജനസംഖ്യയുടെ ശതമാനത്തിലാണു ജി 20 രാജ്യങ്ങളിൽ സൗദി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
പോലീസ് സേവനങ്ങളുടെ വിശ്വാസ്യതയുടെ സൂചികയിലും സൗദി അറേബ്യ ഒന്നാം സ്ഥാനത്താണുള്ളത്.
അഞ്ച് ആഗോള സുരക്ഷാ സൂചികയെ ആധാരമാക്കി തയ്യാറാക്കിയ റിപ്പോർട്ടുകളിലാണു സൗദിയുടെ സ്ഥാനം മികച്ച് നിൽക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
