Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ പരിചയമില്ലാത്ത വ്യക്തികൾക്ക് പണം ട്രാൻസ്ഫർ ചെയ്ത് കൊടുക്കുന്നവർ സൂക്ഷിക്കുക

ജിദ്ദ: മുൻ പരിചയമില്ലാത്ത അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നവർക്ക് സൗദി ബാങ്കിംഗ് അവയർനെസ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

അജ്ഞാതർക്ക് പണം അയക്കുന്നത് ഒരു പക്ഷേ കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഒരു സഹായമായി മാറിയേക്കാമെന്ന് കമ്മിറ്റി ഒർമ്മിപ്പിച്ചു.

ഏതെങ്കിലും അറിയാത്ത അക്കൗണ്ടിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വന്നാൽ വിവരം ഉടൻ ബാങ്കിനെ അറിയിക്കണം.

ധനകാര്യ സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ ഫണ്ടുകളുടെ യഥാർത്ഥ ഉറവിടവും പ്രക്രിയയുടെ യഥാർത്ഥ ലക്ഷ്യവും വെളിപ്പെടുത്തേണ്ടത് ആവശ്യമാണ്. ശരിയായ വിവരങ്ങൾ ഇല്ലാതിരുന്നാൽ പിന്നീട് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നും ബാങ്കിംഗ് അവയർനെസ്സ് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്