തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതിയ കൊറോണ ബാധിതർ 200 നു താഴെ മാത്രം; ഇനി ചികിത്സയിലുള്ളത് 4010 രോഗികൾ

ജിദ്ദ: സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 190 പേർക്ക് മാത്രം. മാസങ്ങൾക്ക് ശേഷമാണ് സൗദിയിൽ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം 200 നു താഴെയെത്തുന്നത്.

അതേ സമയം പുതുതായി 324 പേർക്ക് കൂടി രോഗ മുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ സ്ഥിരീകരിച്ചതിൽ 97.22 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 4010 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 603 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14 മരണം കൂടി സ്ഥിരീകരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 5954 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്