സൗദിയിൽ വിറക് വില്പന നടത്തിയതിനു പിടിക്കപ്പെട്ടവരിൽ ഇന്ത്യക്കാരും
റിയാദ്: നിയമ വിരുദ്ധമായി വിറക് വില്പന നടത്തിയതിനു പിടി കൂടിയവരിൽ 6 ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ട്.
അനധികൃതമായി വിറക് വില്പന നടത്തിയതിനു സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്ന് സ്വദേശികളെയും വിദേശികളെയും പൊതുസുരക്ഷാവകുപ്പ് പിടികൂടിയിരുന്നു.
വിദേശികളിൽ ഇന്ത്യക്കാർക്ക് പുറമെ സുഡാാൻ, ഈജിപ്ത്, ബംഗ്ലാദേശ്,പാകിസ്ഥാൻ, യമൻ, ഫിലിപൈൻസ്, ലെബനാൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
വിറക് വഹിച്ച ഇരുനൂറോളം ലോറികളും
മറ്റു വാഹനങ്ങളും സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa