പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി ബ്ലാക്ക്മെയിൽ ചെയ്ത വിദേശിക്ക് മക്ക ക്രിമിനൽ കോടതി ഒന്നര വർഷം ജയിൽ ശിക്ഷ വിധിച്ചു
സാമൂഹിക മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുമെന്നും ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും പറഞ്ഞു പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത വിദേശിക്ക് മക്ക ക്രിമിനൽ കോടതി ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു.
തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഒരാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതായി പെൺകുട്ടി പരാതിപ്പെടുകയായിരുന്നു.
തുടർന്ന് അന്വേഷണ സംഘം അക്കൗണ്ട് ട്രാക്ക് ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഒരു അറബ് പൗരനാണു പ്രതി.
എന്നാൽ പെൺകുട്ടിയെ നേരത്തെ സോഷ്യൽ മീഡിയ വഴി അറിയുമെന്നും അങ്ങനെയാണു ചിത്രങ്ങൾ കയ്യിലെത്തിയതെന്നും പിന്നീട് ബന്ധം വിച്ചേദിക്കുകയായിരുന്നുവെന്നും വ്യക്തമാക്കിയ പ്രതി വ്യാജ അക്കൗണ്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതായ ആരോപണം തെറ്റാണെന്നും വാദിച്ചു.
എന്നാൽ കേസിൽ നിരവധി തവണ വാദം കേട്ട കോടതിക്ക് പ്രതി കുറ്റക്കാരനാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa