തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത് 159 പേർക്ക് മാത്രം

സൗദിയിൽ പുതുതായി കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും വലിയ കുറവ്‌ രേഖപ്പെടുത്തി. 159 പേർക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്.

അതേ സമയം 210 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ രാജ്യത്ത് ഇത് വരെ കൊറോണ ബാധിച്ചവരിൽ 97.31 ശതമാനം പേരും സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 3648 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. അതിൽ 550 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 6002 ആയി ഉയർന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്