മൂന്ന് വിഭാഗം ആളുകൾക്ക് വാക്സിനെടുക്കുന്നതിൽ നിന്ന് വിലക്ക്; സൗദിയിൽ 158 പുതിയ കൊറോണ ബാധിതർ
ജിദ്ദ: കൊറോണ വാാക്സിനെടുക്കുന്നതിൽ നിന്ന് തടയുന്ന രോഗങ്ങളൊന്നുമില്ലെന്നും അതേ സമയം മൂന്ന് വിഭാഗം ആളുകൾക്ക് വാക്സിനെടുക്കുന്നതിൽനിന്ന് വിലക്കുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
ഗർഭിണികൾ, കുട്ടികൾ, ശക്തമായ അലർജി ഉള്ളവർ എന്നിവരാണു വാക്സിനേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട 3 വിഭാഗം.
കുട്ടികളിൽ ഇത് വരെ വാക്സിൻ പരീക്ഷണം നടക്കാത്തതിനാലും കുട്ടികൾക്ക് വൈറസ് ബാധ കുറവായതിനാലുമ്മാണു കുട്ടികളെ ഒഴിവാക്കിയത്.
158 പേർക്കാണു സൗദിയിൽ പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 149 പേർ സുഖം പ്രാപിച്ചു. നിലവിൽ 3014 പേർ ചികിത്സയിൽ കഴിയുന്നു.
11 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 6112 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa