Sunday, September 22, 2024
Saudi ArabiaTop Stories

ജിദ്ദയിലും ഈസ്റ്റേൺ പ്രൊവിൻസിലും കോവിഡ് വാക്സിൻ സെന്ററുകൾ അടുത്തയാഴ്ച തുറക്കും; സൗദിയിൽ കൊറോണ മരണ നിരക്ക് കുറയുന്നു

ജിദ്ദ: കോവിഡ് വാക്സിൻ സെന്ററുകൾ ജിദ്ദയിലും ഈസ്റ്റേൺ പ്രൊവിൻസിലും അടുത്തയാഴ്ച തുറക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി അറിയിച്ചു.

ഇത് വരെ കൊറോണ വാക്സിൻ സ്വീകരിച്ചവരെല്ലാം പൂർണ്ണ ആരോഗ്യവാന്മാരാണെന്നും യാതൊരു ബുദ്ധിമുട്ടും ആർക്കും അനുഭവപ്പെട്ടിട്ടില്ലെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

സൗദിയിലെ കൊറോണ മരണ നിരക്കുകളിൽ സമീപ ദിനങ്ങളിൽ വലിയ കുറവാണ്‌ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8 കൊറോണ മരണം മാത്രമാണ്‌ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ 2971 പേർ മാത്രമാണ്‌ സൗദിയിൽ ചികിത്സയിൽ കഴിയുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്