Monday, September 23, 2024
Saudi ArabiaTop Stories

വരും മണിക്കൂറുകളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും പൊടിക്കാറ്റും ഇടിമിന്നലും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ജിദ്ദ : അടുത്ത മണിക്കൂറുകളിൽ രാജ്യത്തിന്റെ വിവിധ ഭാാഗങ്ങളിൽ കാറ്റും മഴയും പൊടിക്കാറ്റും ഇടിമിന്നലും അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

റിയാദ്’, മക്ക, ഈസ്റ്റേൺ പ്രൊവിൻസ് , തബൂക്ക്, മദീന , അൽബാഹ, അസീർ, ജിസാൻ എന്നീ പ്രവശ്യകളിലെ പല ഭാഗങ്ങളിലും വ്യത്യസ്തമായ കാലാവസ്ഥ വ്യതിയാനങ്ങൾ അനുഭവപ്പെടും.

വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തുടർച്ചയായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഇന്നലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്