സൗദി കിരീടാവകാശി കൊറോണ വാക്സിനെടുത്തു; വാക്സിൻ സ്വീകരിച്ച ശേഷം ശരീരത്തിനുണ്ടായേക്കാവുന്ന പ്രധാന പാർശ്വഫലങ്ങൾ സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊറോണ വാക്സിൻ സ്വീകരിച്ചു. രാജകുമാരൻ വാക്സിനെടുക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു.
ഫൈസർ കൊറോണ വാക്സിൻ സ്വീകരിക്കുന്നവരുടെ ശരീരത്തിൽ അനുഭവപ്പെട്ടേക്കാവുന്ന പ്രധാനപ്പെട്ട പാാർശ്വഫലങ്ങളെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇഞ്ചക്ഷനെടുത്ത സ്ഥലത്തെ വേദന, മസിൽ വേദന, ക്ഷീണം, തല വേദന, പനിയും വിറയലും , അസ്വാസ്ഥ്യം എന്നിവയാണു ഉണ്ടാകാൻ സാധ്യതയുള്ള പാർശ്വഫലങ്ങൾ.
അതേ സമയം രാജ്യത്ത് കൊറോണ വാക്സിൻ സ്വീകരിച്ചവരെല്ലാം പൂർണ്ണ ആരോഗ്യവാന്മാരാണെന്നും ആരും അപ്രതീക്ഷിത ലക്ഷണങ്ങൾ കാണിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജിദ്ദ എയർപോർട്ട് സൗത്ത് ടെർമിനലിൽ വാക്സിനേഷൻ പ്രക്രിയകൾ മുന്നോട്ട് പോകുന്നുണ്ട്. സ്വദേശികളും വിദേശികളും വാക്സിനേഷനായി കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകാൻ 83 റൂമുകളാണു ഒരുക്കിയിട്ടുള്ളത്. വൈകാതെ ജിദ്ദ നോർത്തിലെ ഒരു ഗ്രൗണ്ടിൽ നഗരത്തിലെ രണ്ടാമത് വാക്സിൻ സെന്ററും തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ മന്ത്രാലയം നടത്തുന്നുണ്ട്.
സൗദിയിൽ 178 പേർക്കാണു പുതുതായി കൊറോണ സ്ഥിരീകരിച്ചത്. 207 പേർ രോഗമുക്തരായി. നിലവിൽ 2920 പേരാണ് ചികിത്സയിൽ കഴിയുന്നത്. 9 പേര് കൂടി മരിച്ചതോടെ സൗദിയിലെ ആകെ കൊറോണ മരണം 6168 ആയി ഉയർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa