സൗദിയിൽ ശനിയാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തി വെച്ചെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിക്കുന്നു; സത്യാവസ്ഥ ഇതാണ്
ജിദ്ദ: കൊറോണ രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതിനു പുറമെ ശനിയാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസും നിർത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ വ്യാജ വാർത്ത പ്രചരിക്കുന്നു.
സൗദി ഗസറ്റിൽ വന്ന ഒരു റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണു വ്യാജ വാർത്ത ഇതിനകം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിട്ടുള്ളത്.
മലയാളികളടക്കമുള്ള നിരവധി പേർ വാട്സപ് ഗ്രൂപുകളിലും മറ്റും പ്രസ്തുത സ്ക്രീൻ ഷോട്ട് ഇതിനകം ഷെയർ ചെയ്ത് കഴിഞ്ഞു.
എന്നാൽ കഴിഞ്ഞ മാർച്ച് 20 നു സൗദി ഗസറ്റ് പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻ ഷോട്ടാണു ഫ്ലാഷ് ന്യൂസെന്ന വ്യാജേന പ്രചരിക്കുന്നതെന്നതാണു വസ്തുത.
സ്ക്രീൻ ഷോട്ടിൽ ഡേറ്റ് കാണിക്കുന്നില്ലെന്നതാണു പലരും വാർത്ത ഷെയർ ചെയ്യാൻ കാരണമായതെന്നാണു മനസ്സിലാകുന്നത്. എന്നാൽ സൗദി ഗസറ്റിൽ ഉള്ളടക്കം പരതിയാൽ പ്രസ്തുത സ്ക്രീൻ ഷോട്ട് മാർച്ച് 20 നു പ്രസിദ്ധീകരിച്ച വാർത്തയുടേതാണെന്ന് മനസ്സിലാക്കാം. മാർച്ച് 20 നു സൗദി ഗസറ്റ് പ്രസിദ്ധീകരിച്ച പ്രസ്തുത വാർത്തയുടെ സ്ക്രീൻ ഷോട്ട് കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa