സൗദിവത്ക്കരണം നിലവിലുള്ള മേഖലയിൽ ജോലി ചെയ്ത വിദേശ വനിതകൾ പിടിയിൽ
റിയാദ്: സൗദി വനിതകൾക്കായി നിശ്ചയപ്പെടുത്തിയ മേഖലകളിൽ ജോലി ചെയ്ത അഞ്ച് വിദേശ വനിതകളെ മാനവ വിഭവശേഷി മന്ത്രാലയം പിടികൂടി. ഇവരിൽ ഒരാൾ സൗദി വനിതയുടെ പേരിലുള്ള ഹെൽത്ത് സർട്ടിഫിക്കറ്റ് കൈവശം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിയാദിലെ 500 ലധികം സ്ഥാപനങ്ങളിൽ മാനവ വിഭവശേഷി മന്ത്രാലയത്തിലെ വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സംഘം പരിശോധനകൾ നടത്തിയിരുന്നു.
പരിശോധനയിൽ 67 നിയമ ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചില സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവിധ സർക്കാർ വിഭാഗങ്ങളുടെ കീഴിൽ നിയമ ലംഘനങ്ങൾ പിടികൂടുന്നതിനുള്ള പരിശോധനകൾ നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa