ഇത് വിശ്വാസത്തിന്റെ ശക്തി: വിശ്വാസികൾ കഅബയെ ത്വവാഫ് ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത് ബ്രിട്ടീഷ് കോൺസുൽ ജനറൽ
ജിദ്ദ: കൊറോണക്കാലത്ത് വിശ്വാസികൾ സമൂഹിക അകലം പാലിച്ച് കൊണ്ട് വിശുദ്ധ ക അബയെ ത്വവാഫ് ചെയ്യുന്ന ചിത്രം സൗദിയിലെ ബ്രിട്ടീഷ് കോൺസുൽ ജനറൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് വൈറലാകുന്നു.
ഈ അസാധാരണ വർഷത്തിൽ ഈ ചിത്രം വിശ്വാസത്തിന്റെ ശക്തിയും പ്രതിസന്ധികളെ അതിജീവിക്കുന്നതിനെയും പ്രതിനിധീകരിക്കുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ബ്രിട്ടീഷ് കോൺസുൽ ജനറൽ സൈഫ് ആഷർ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

കളർക്കുടകൾ ചൂടിയും സാമൂഹിക അകലം പാലിച്ചും തീർഥാടകർ ത്വവാഫ് ചെയ്യുന്ന മനോഹര ചിത്രമാണു കോൺസുൽ ജനറൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
സമീപഭാവിയിൽ ബ്രിട്ടീഷ് തീർഥാടകർ വന്നെത്തുന്നതിനെ സ്വാഗതം ചെയ്യുന്നതായും കോൺസുൽ ജനറൽ റ്റ്വീറ്റിൽ കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa