വരും ദിനങ്ങളിൽ അതിരാവിലെ മഞ്ഞ് രൂപപ്പെടുകയും കാറ്റ് അനുഭവപ്പെടുകയും ചെയ്യും; സൗദി ഈ വർഷത്തെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ഘട്ടത്തിൽ
റിയാദ്: സൗദി അറേബ്യ ഈ വർഷത്തെ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ഘട്ടത്തിലേക്ക് കടന്നുവെന്ന് പ്രമുഖ സൗദി ജ്യോതി ശാസ്ത്രജ്ഞൻ ഡോ: ഖാലിദ് അസആഖ് പറഞ്ഞു.
വരും ദിനങ്ങളിൽ അതി രാവിലെ മഞ്ഞ് രൂപപ്പെടുകയും കാറ്റ് അനുഭവപ്പെടുകയും ചെയ്യുമെന്നും ഡോ: ഖാലിദ് അസആഖ് സൂചിപ്പിക്കുന്നു.
സൗദിയിലെ പല പ്രദേശങ്ങളിലും നിലവിൽ താപ നില പൂജ്യത്തോടടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ചില ഏരിയകളിൽ താപ നില പൂജ്യം ഡിഗ്രി വരെ താഴ്ന്നിരുന്നു.
അതേ സമയം മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും സിവിൽ ഡിഫൻസ് ആവശ്യമായ സജ്ജീകരണങ്ങളുമായി ജാഗ്രത തുടരുന്നുണ്ട്.
അറേബ്യൻ മലയാളിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/K0FKRKTCP6nHo7EAM8PtmQ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa