Monday, May 12, 2025
Saudi ArabiaTop Stories

യാത്രാ വിലക്ക് അടുത്തയാഴ്ച നീക്കുമെന്ന പ്രതീക്ഷയിൽ യു എ ഇയിലുള്ള സൗദി പ്രവാസികൾ

സൗദിയിലേക്ക് മടങ്ങാനായി 14 ദിവസം ഇന്ത്യക്ക് പുറത്ത് കഴിയണമെന്ന നിബന്ധന പാലിക്കാനായി ദുബൈയിലും യു എ ഇയിലെ മറ്റു എമിറേറ്റുകളിലും വൻ തുകകൾ മുടക്കി താമസിക്കുന്ന പല സൗദി പ്രവാസികളും യാത്രാ വിലക്ക് അടുത്തയാഴ്ച നീങ്ങുമെന്ന പ്രതീക്ഷയിലാണുള്ളത്.

വകഭേദം വന്ന വൈറസ് വലിയ അപകടകാരിയല്ലെന്നും ഇപ്പോഴുള്ള വാക്സിനുകൾ തന്നെ അതിനു ഫലപ്രദമാണെന്നുമുള്ള സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രസ്താവനയും ഈ പ്രതീക്ഷക്ക് ബലമേകുന്നുണ്ട്.

നിലവിൽ യു എ ഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് യു എ ഇയിലെ പല സംഘടനകളും സൗജന്യ താമസ ഭക്ഷണ സൗകര്യങ്ങൾ ഒരുക്കിയത് വലിയ ആശ്വാസമായിട്ടുണ്ട്. ഒരു മാസത്തെ വിസിറ്റിംഗിനു പോയവർക്ക് ഗ്രേസ് പിരീഡ് അടക്കം 40 ദിവസമാണു യു എ ഇയിൽ താമസാനുമതിയെങ്കിലും ഇന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ടൂറിസ്റ്റ് വിസകൾ ഒരു മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകുന്നതിനു ഉത്തരവിട്ടത് സൗദി പ്രവാസികൾക്ക് വലിയ ആശ്വാസമായിത്തീരും.

യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ കരുതിയാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേ സമയം സൗദിയിൽ നിന്ന് പുറത്തേക്കുള്ള യാത്രക്ക് അനുമതിയത് ഫൈനൽ എക്സിറ്റിലും അടിയന്തിരാവശ്യങ്ങൾക്ക് മടങ്ങുന്നവരുമായ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇

https://chat.whatsapp.com/K0FKRKTCP6nHo7EAM8PtmQ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്