സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പേരിൽ വ്യാജ മെസേജുകൾ വരുന്നത് സൂക്ഷിക്കണമെന്ന് അധികൃതർ
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ പേരിൽ വ്യാജ മൊബൈൽ സന്ദേശങ്ങൾ വരുന്നത് സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്വിഹതീ ആപിൽ നാഷണൽ ഐ ഡി അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും അപ്ഡേറ്റ് ചെയ്യാനായി ഐഡി സഹിതം റീപ്ളേ ചെയ്യണമെന്നും അറിയിച്ചാണു മെസേജ് വരുന്നത്.
ഇംഗ്ളീഷിലും അറബിയിലും പ്രചരിക്കുന്ന ഇത്തരം മേസേജുകൾക്ക് മറുപടി നൽകരുതെന്നും ആരോഗ്യ മന്ത്രാലയം അത്തരം സന്ദേശം അയച്ചിട്ടില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
സൗദിയിൽ 113 പേർക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 170 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇത് വരെ കൊറോണ സ്ഥിരീകരിച്ചവരിൽ 97.54 ശതമാനം പേരും ഇതിനകം രോഗമുക്തരായിട്ടുണ്ട്.
ഇനി 2705 പേരാണു ചികിത്സയിലുള്ളത്. 10 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 6214 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa