തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

അടുത്ത 36 മണിക്കൂറുകളിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് പ്രവചനം

റിയാദ്: രാജ്യത്തിൻ്റെ വിവിധ പ്രവിശ്യകളിൽ അടുത്ത 36 മണിക്കൂറുകൾക്കുള്ളിൽ മഴയുണ്ടാകുമെന്ന് പ്രശസ്ത സൗദി കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് ഹുസൈനി അറിയിച്ചു.

മക്ക, മദീന, തബൂക്ക്, അൽ ജൗഫ്, നോർത്തേൺ ബോഡർ എന്നീ പ്രവിശ്യകളിൽ നേരിയ തോതിലും സാമാന്യം ഭേദപ്പെട്ട നിലയിലും മഴ ലഭിക്കും.

ഖസീമിൻ്റെ വടക്കും തെക്ക് പടിഞ്ഞാറു ഭാഗത്തും മഴയുണ്ടാകും. അൽജൗഫ് പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിലും ഹായിൽ പ്രവിശ്യയുടെ വടക്ക് കിഴക്കൻ ഭാഗങ്ങളും മഴ ശക്തമായിരിക്കുമെന്നും ഹുസൈനി അറിയിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്