തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വിദേശികൾ ജോലി ചെയ്യുന്ന 60 ശതമാനം തൊഴിൽ മേഖലകളും സ്വദേശിവത്ക്കരിക്കാൻ സാധിക്കില്ലെന്ന് ശൂറാംഗം

റിയാദ്: നിലവിലെ സാഹചര്യത്തിൽ സൗദിയിൽ വിദേശികൾ ജോലി ചൊയ്യുന്ന 60 ശതമാനം തൊഴിൽ മേഖലകളും സൗദിവത്ക്കരണം നടത്താൻ സാധിക്കില്ലെന്ന് സൗദി ശൂറാ കൗൺസിൽ അംഗം ഹസാ അൽ ഖഹ്താനി അഭിപ്രായപ്പെട്ടു.

60 ശതമാനം തൊഴിൽ മേഖലകളിലെയും ശമ്പളം വളരെ കുറവാണെന്നതും പല തൊഴിലുകളും സൗദികൾക്ക് യോജിച്ചതല്ല എന്നതുമാണു ഇതിൻ്റെ പ്രധാന കാരണമായി ഹസാ ഖഹ്താനി പറയുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ 4 മില്യൻ തൊഴിലുകൾ സൗദിവത്ക്കരിക്കാൻ സാധിക്കും. അതേ സമയം കൃഷി, മത്സ്യബന്ധനം, നിർമ്മാണമേഖല, മെയിൻ്റനൻസ്, ജനറൽ സർവീസ് എന്നിവ സൗദിവത്ക്കരിക്കാൻ പ്രയാസം നേരിടും.

സാമ്പത്തികച്ചിലവ്, യോഗ്യത, മുൻപരിചയം എന്നീ മൂന്ന് കാര്യങ്ങളുമായി സൗദിവത്ക്കരണം ബന്ധപ്പെട്ട് കിടക്കുന്നു. അത് കൊണ്ട് തന്നെ സൗദിവത്ക്കരണം നടത്തുന്നതിനുള്ള തന്ത്രങ്ങൾ പുനർ വിചിന്തനം ചെയ്യേണ്ടതുണ്ട്.

തൊഴിൽ വിപണിക്ക് യോജിച്ച രീതിയിൽ ബിരുദധാരികളെ മാറ്റിയെടുക്കേണ്ടതുണ്ട്. തൊഴിൽ വിപണിക്ക് ആവശ്യമുള്ള വിദ്യാഭ്യാസം അടുത്ത 10 വർഷത്തേക്ക് നൽകുകയാണു ഇതിനു ചെയ്യേണ്ടതെന്നും ശൂറാ മെംബർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇 https://chat.whatsapp.com/L9Oi3ydumzn5VPYRnMTr3A


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്