തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദികളല്ലാത്ത തൊഴിലാളികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ നൽകൽ തൊഴിലുടമയുടെ ഉത്തരവാദിത്വമല്ല

റിയാദ്: വിദേശ തൊഴിലാളികളുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ആരോഗ്യ ഇൻഷൂറൻസ് നൽകൽ തൊഴിലുടമയുടെ ഉത്തരവാദിത്വമല്ലെന്ന് സൗദി കൗൺസിൽ ഓഫ് കോ ഓപറേറ്റീവ് ഇൻഷൂറൻസ് വാക്താവ് ഉസ്മാൻ അൽ ഖസബി അറിയിച്ചു.

തങ്ങളുടെ സ്പോൺസർഷിപ്പിനു കീഴിലുള്ള മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഹെൽത്ത് ഇൻഷൂറൻസ് നൽകൽ വിദേശ തൊഴിലാളികളുടെ സ്വന്തം ഉത്തരവാദിത്വമാണ്.

സ്വദേശികളുടെയും വിദേശ തൊഴിലാളികളുടെയും ഭാര്യമാർ, 25 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾ, അവിവാഹിതരും തൊഴിൽ രഹിതരുമായ പെൺകുട്ടികൾ എന്നിവർക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകൽ തൊഴിലുടമയുടെ ബാധ്യതയാണെന്നും ഉസ്മാൻ അൽ ഖസബി വ്യകത്മാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്