കാണാതായ സൗദി പൗരനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മദീന: അബവാഇൽ നിന്ന് കാണാതായ സൗദി പൗരനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ഔൻ സെർച്ച് ആൻ്റ് റെസ്ക്യു ടീം അറിയിച്ചു.
കാണാതായി രണ്ട് ദിവസം കഴിഞ്ഞതിനു ശേഷമാണു മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം കാർ കേടായതിനെത്തുടർന്ന് പുറത്തിറങ്ങി നടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആദ്യ ദിനം തന്നെ കാണാതായ ആളുടെ കേടായ കാർ അന്വേഷകർ കണ്ടെത്തിയിരുന്നെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
പാരാഗ്ളൈഡറടക്കം വിവിധ മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു സെർച്ച് ആൻ്റ് റെസ്ക്യു ടീം കാണാതായയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa