ഹൗസ് ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ച കഫീൽ അവസാനം മലയാളം പഠിച്ചു; സൗദി ചാനൽ ചർച്ചയിലും സരസമായി മലയാളം പറഞ്ഞ് സ്പോൺസറും ചാനൽ അവതാരകനും. വീഡിയോ കാണാം
അൽ ഖസീം: ബുറൈദയിലെ അബ്ദുല്ല എന്ന ഒരു സൗദി പൗരൻ തൻ്റെ ഡ്രൈവറായ മലയാളിയെ അറബി പഠിപ്പിക്കാൻ ശ്രമിച്ച് അവസാനം മലയാളം പഠിച്ച സംഭവം സൗദി ചാനൽ അൽ ഇഖ്ബാരിയയിലെ അറാസിദ് എന്ന പ്രോഗ്രാമിൽ വെളിപ്പെടുത്തിയത് സൗദി മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
ചാനൽ അവതാരകൻ അബ്ദുല്ല ബിൽഖൈറുമായി നടക്കുന്ന വീഡിയോ കോൺഫറൻസിലാണു സ്പോൺസർ അബ്ദുല്ല താൻ മലയാളം പഠിച്ചതും അതിനു ശേഷം പല സ്ഥലങ്ങളിലും അത് വഴിയുണ്ടായ അനുഭവങ്ങളും പങ്ക് വെച്ചത്.
ഡ്രൈവറെ അറബി പഠിപ്പിക്കാൻ ഏറെ പാടു പെട്ടെന്ന് കഫീൽ പറയുന്നുണ്ട്. താൻ അറബി പറഞ്ഞാൽ അതിനു സമാനമായി മലയാളം പദത്തിലാണു ഡ്രൈവർ മറുപടി പറഞ്ഞിരുന്നത്. ക്രമേണ മലയാളം വാക്കുകൾ കുറേ മനസ്സിലാക്കുകയും തുടർന്ന് ഡ്രൈവറുമായി മലയാളത്തിൽ തന്നെ സംഭാഷണങ്ങൾ തുടരുകയും ചെയ്യുകയായിരുന്നു. ഇപ്പോൾ മറ്റു മലയാളികളോടും അവരുടെ ഭാഷയിൽ സംസാരിക്കാൻ അബ്ദുല്ലക്ക് സാധിക്കുന്നുണ്ട്.
ഇതിനിടെ തനിക്കുണ്ടായ രസകരമായ ഒരനുഭവവും അബ്ദുല്ല പങ്ക് വെച്ചു. ഒരിക്കൽ മലയാളികളുള്ള വർക്ക് ഷോപ്പിൽ തൻ്റെ കാർ റിപയറിംഗിനായി കൊണ്ട് ചെന്നു. കാറിൻ്റെ എഞ്ചിനിനിൽ ചെറിയ തകരാർ കണ്ടെത്തിയ ജീവനക്കാർ അത് വലിയ തകരാറാണെന്ന് പറഞ്ഞ് തന്നിൽ നിന്ന് കൂടുതൽ തുക ഈടാക്കാൻ പ്ളാൻ ചെയ്യുന്നത് മലയാളം അറിയുന്നതിനാൽ അബ്ദുല്ലക്ക് മനസ്സിലായി. തുടർന്ന് അബ്ദുല്ല കാർ അവിടെ നിന്ന് നന്നാക്കാതെ മറ്റൊരു വർക്ക് ഷോപിൽ കൊണ്ട് പോയി നന്നാക്കുകയയിരുന്നു. അവിടെയുള്ള ജീവനക്കാരോട് നേരത്തെ മലയാളികളുടെ സംസാരത്തിൽ നിന്ന് മനസ്സിലായ കാറിൻ്റെ എഞ്ചിൻ തകരാർ അബ്ദുല്ല അങ്ങോട്ട് വിശദീകരിച്ച് നൽകിയത് അവർക്ക് അത്ഭുതമായെന്നും അബ്ദുല്ല പറയുന്നു.
തനിക്ക് നേരത്തെ തന്നെ ഇന്ത്യൻ ഭാഷ പഠിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അബ്ദുല്ല സൂചിപ്പിച്ചു. കൊറോണ കഴിഞ്ഞ് തീർച്ചയായും കേരളം സന്ദർശിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
അവസാനം ചാനൽ അഭിമുഖം അവസാനിപ്പിക്കുന്നതും അബ്ദുല്ലയും അവതാരകൻ അബ്ദുല്ലയും പരസ്പരം മലയാളം പറഞ്ഞ് കൊണ്ടാണെന്നത് ഏറെ ഹൃദ്യമായിട്ടുണ്ട്. എന്തെങ്കിലും വേണോ എന്ന് കഫീൽ അബ്ദുല്ല ചൊദിക്കുംബോൾ ഒന്നും വേണ്ട എന്ന അവതാരകൻ അബ്ദുല്ല മറുപടി പറയുന്നത് കാണാം. എന്നാൽ പോകാം എന്ന് പറഞ്ഞ് കൊണ്ട് ചർച്ച അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa