സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇന്ന് 11 മണി മുതൽ സൗദിയിലേക്ക് പ്രവേശിക്കാം; നിബന്ധനകൾ അറിയാം
ജിദ്ദ: വക ഭേദം വന്ന കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലാത്തിൽ ഏർപ്പെടുത്തിയിരുന്ന കര, വ്യോമ, കടൽ അതിർത്തികളിലൂടെയുള്ള സൗദിയിലേക്കുള്ള പ്രവേശന വിലക്ക് ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ന് (ജനുവരി 3 ഞായറാഴ്ച) രാവിലെ 11 മണി മുതലായിരിക്കും അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകുകയെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
പുതിയ ജനിതക മാറ്റം വന്ന കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്കുള്ള പ്രവേശനത്തിനു ആഭ്യന്തര മന്ത്രാലയം ചില നിബന്ധനകൾ വെച്ചിട്ടുണ്ട്.
1.സൗത്ത് ആഫ്രിക്ക, യു കെ അടക്കം പുതിയ ജനിതക മാറ്റം വന്ന വൈറസ് വ്യാപകമായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സൗദിയിൽ പ്രവേശിക്കുന്നതിൻ്റെ മുംബ് 14 ദിവസത്തിനുള്ളിൽ പ്രസ്തുത രാജ്യത്ത് സന്ദർശനം നടത്തിയിരിക്കാൻ പാടില്ല. 14 ദിവസം പ്രസ്തുത രാജ്യങ്ങൾക്ക് പുറത്ത് താമസിച്ചതിനു ശേഷം പി സി ആർ ടെസ്റ്റ് നടത്തിയിരിക്കണം.
2.ജനിതക മാറ്റം വന്ന വൈറസ് വ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിച്ചതിനു ശേഷം 14 ദിവസം ഹോം ക്വാറൻ്റൈനിൽ കഴിയണം. സൗദിയിൽ പ്രവേശിച്ച് 48 മണിക്കൂറിനുള്ളിലും ക്വാറൻ്റൈൻ അവസാനിക്കുന്നതിനു മുംബ് 13 ആം ദിവസത്തിലും ഇവർ പി സി ആർ ടെസ്റ്റ് നടത്തിയിരിക്കണം.
3. ജനിതക മാറ്റം വന്ന വൈറസ് കണ്ടെത്തിയ മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിൽ പ്രവേശിക്കുന്നവർ 7 ദിവസം ഹോം ക്വാറൻ്റൈനിൽ കഴിയണം. ആറാം ദിവസം പി സി ആർ ടെസ്റ്റ് നടത്തിയിരിക്കണം.
4. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ ഉണ്ടായിരുന്ന ക്വാറൻ്റൈൻ വ്യവസ്ഥകൾ പാലിക്കണം. അതിൽ 3 ദിവസമോ 7 ദിവസമോ ഹോം ക്വാറൻ്റൈൻ നിബന്ധനയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa