Wednesday, April 30, 2025
Saudi ArabiaTop Stories

സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു

ജിദ്ദ: സൗദി അറേബ്യ ഇന്ന് മുതൽ അതിർത്തികൾ വീണ്ടും തുറന്നെങ്കിലും ഇന്ത്യയിൽ നിന്ന് നേരിട്ട് പറക്കാൻ സാധിക്കുന്ന കാര്യത്തിൽ ഇനിയും അവ്യക്തത തുടരുകയാണ്.

ഇന്ന് പുറത്തിറങ്ങിയ സൗദി സിവിൽ ഏവിയേഷൻ സർക്കുലറിൽ യാത്രാ വിലക്ക് സംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ വിവിധ സർക്കുലറുകൾ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ, അർജന്റീന, ബ്രസീൽ എന്നീ രാജ്യങ്ങളിലുള്ളവർക്ക് ഏർപ്പെടുത്തിയ 14 ദിവസം പുറത്ത് കഴിയണമെന്ന നിബന്ധന ഉൾപ്പെട്ട സർക്കുലർ സംബന്ധിച്ച് യാതൊരു പരാമർശവും നടത്തിയിട്ടില്ല.

ഇത് സൂചിപ്പിക്കുന്നത് നിലവിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പറക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് തന്നെയാണെന്ന് ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ ഉള്ളവർ അഭിപ്രായപ്പെടുന്നു.

ഇനി ഇന്ത്യയിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക്നേരിട്ട് പറക്കാൻ അനുമതിയുണ്ടായാൽ അതിനു സിവിൽ ഏവിയേഷന്റെ പ്രത്യേക സർക്കുലർ തന്നെ ഇറക്കുമെന്ന് സാരം.

അതോടൊപ്പം ജനുവരി 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ സൗദിയുമായി ഇന്ത്യ എയർ ബബ് ൾ കരാർ ഒപ്പിട്ടാൽ മാത്രമേ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കാൻ സാധ്യമാകുകയുള്ളൂ എന്നതും പ്രധാനമാണ് .

ഏതായാലും വരും മണിക്കൂറുകളിൽ ഇത് സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം 👇
https://chat.whatsapp.com/GIPcOq1VP9l8ctKG7QYuuV

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്