സൗദിയിൽ 9 മാസത്തിനു ശേഷം പുതിയ കൊറോണ ബാധിതരുടെ എണ്ണം ആദ്യമായി 100 ൽ താഴെയായി
ജിദ്ദ: കൊറോണ വ്യാപനം വ്യാപകമായതിനെത്തുടർന്ന് കഴിഞ്ഞ 9 മാസത്തിനുള്ളിൽ ഇതാദ്യമായി സൗദിയിലെ പുതുതായി കൊറോണ സ്ഥിരീകരിച്ചത് നൂറിൽ താഴെ പേർക്ക് മാത്രം.
82 പേർക്ക് മാത്രമാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 180 പേർ സുഖം പ്രാപിച്ചു. 7 പേരാണ് കൊറോണ മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്.
നിലവിൽ 2372 പേർ ചികിത്സയിൽ കഴിയുന്നു. അതിൽ 358 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സൗദി പൂർണ്ണമായും കൊറോണ മുക്തമാകുമെന്ന് വിദഗ്ധർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa