തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്ക്കറ്റ്: ബ്രിട്ടനിൽ നിന്ന് ഒമാനിലെത്തിയ ഒരു പൗരനു ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

യാത്രക്ക് മുംബ് നടത്തിയ ടെസ്റ്റിൽ നെഗറ്റീവായിരുന്നുവെങ്കിലും ക്വാറൻ്റൈനിൽ കഴിയുന്നതിനിടെ ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്നുള്ള പരിശോധനയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഡിസംബർ 29 മുതൽ ഒമാൻ എല്ലാ അതിർത്തികളും തുറന്നിരുന്നു. ഒമാനിലെത്തുന്നവർക്ക് കോവിഡ്19 പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൽറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്