Saturday, April 19, 2025
Saudi Arabia

സൗദിയിൽ ഹൂത്തി മിസൈൽ പതിച്ച് 3 പേർക്ക് പരിക്ക്

സൗദി അതിർത്തി ഗ്രാമത്തിൽ ഹൂത്തികളയച്ച മിസൈൽ പതിച്ച് സാധാരണക്കാരായ 3 പേർക്ക് പരിക്കേറ്റതായി ജിസാൻ സിവിൽ ഡിഫൻസ് അറിയിച്ചു.

ജിസാൻ പ്രവിശ്യയിൽ പെട്ട അതിർത്തി ഗ്രാമത്തിൽ ഹൂത്തി മിസൈൽ പതിച്ചതായി സിവിൽ ഡിഫൻസിനു അറിയിപ്പ് ലഭിക്കുകയായിരുന്നു.

ഒരു പുരുഷനും രണ്ട് കുട്ടികളുമടക്കം മൂന്ന് പേർക്ക് മിസൈലിന്റെ ഭാഗങ്ങൾ പതിച്ച് പരിക്കേറ്റതായും അവരെ ആശുപത്രിയിലേക്ക് നീക്കിയതായും സിവിൽ ഡിഫൻസ് പറഞ്ഞു.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു കാറിനും മിസൈൽ ഭാഗങ്ങൾ പതിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്