കാമറകൾ നിർബന്ധം; മുഴുവൻ സാധനങ്ങളുടെയും വില പ്രസിദ്ധപ്പെടുത്തണം: സൗദിയിൽ ബഖാകൾക്കും സൂപർ മാർക്കറ്റുകൾക്കും ബാധകമായ പുതിയ നിബന്ധനകൾ അറിയാം
ജിദ്ദ: ബഖാലകളും സൂപർമാർക്കറ്റുകളും പാലിക്കേണ്ട വിവിധ ആവശ്യകതകളെക്കുറിച്ച് സൗദി നഗര ഗ്രാമകാര്യ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി. ഒന്നാം ഘട്ടം ഫെബ്രുവരിൽ 10 മുതലും രണ്ടം ഘട്ടം ജൂൺ 29 മുതലുമായിരിക്കും നടപ്പിലാക്കുക.
ഫെബ്രുവരി 10 നു ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ നാലു കാര്യങ്ങൾ ബഖാലകളും സൂപർമാർക്കറ്റുകളും നിർബന്ധമായും പാലിച്ചിരിക്കണം. സിസിടിവി കാമറകൾ സ്ഥാപിക്കുക, എല്ലാ ഉത്പന്നങ്ങൾക്ക് മുകളിലും വില വിവരം ഉണ്ടായിരിക്കുക, തൊഴിലാളികളുടെ ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക നിയമ സാധുതയുള്ള ലൈസൻസ് ഉണ്ടായിരിക്കുക എന്നിവയാണു നാലു കാര്യങ്ങൾ.
ജൂൺ 29 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടം മുതൽ പാലിക്കേണ്ട വിവിധ ആവശ്യകതകൾ ഇനി പറയുന്നവയാണ്. ഇലക്ട്രോണിക് ബില്ലുകൾ നൽകുന്നതിന് സംവിധാനം ഒരുക്കൽ, പുതിയ ബോഡുകളുടെ നിബന്ധനകൾ പാലിക്കുക, സ്ഥാപനത്തിലേക്ക് സുതാര്യമായ കാഴ്‌ച ഒരുക്കുക, പുറത്തേക്ക് വലിക്കുന്ന ഗ്ലാസ് ഡോർ സ്ഥാപിക്കുക, പൂർണ്ണമായും ലൈറ്റുകൾ ഉറപ്പ് വരുത്തുക, തീയണക്കാനുള്ള സിലിണ്ടറുകൾ സ്ഥാപിക്കുക, പ്രതലങ്ങളും ഫ്രീസറും ഗ്ളാസും എല്ലാം വൃത്തിയായി സൂക്ഷിക്കുക, ക്ളീനിംഗ് വസ്‌തുക്കളും മറ്റും ഭക്ഷണ സാധനങ്ങളിൽ നിന്ന് ദൂരെ മാറ്റി സ്ഥാപിക്കുക എന്നിവയാണ് നിബന്ധനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa