സൗദിയിൽ ആടുകളെ മോഷ്ടിക്കാൻ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സൗദി പൗരന്മാർ അറസ്റ്റിൽ
അൽ ഖസീം: ആടുകളെ മോഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യക്കാരനെ അക്രമിച്ച് കൊലപ്പെടുത്തിയ രണ്ട് സൗദി പൗരന്മാർ സൗദി സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായി. മറ്റൊരു ഇന്ത്യക്കാരനു പരിക്കേറ്റിട്ടുണ്ട്.
ഇടയന്മാരായ ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ ഇരുംബ് വടി കൊണ്ട് മരുഭൂമിയിൽ വെച്ചായിരുന്നു പ്രതികൾ ആക്രമണം നടത്തിയത്.
ആകാശത്തേക്ക് വെടി വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ 36 ആടുകളുമായി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്ക് വേണ്ടി നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണു സുരക്ഷാ വിഭാഗം രണ്ട് പ്രതികളെയും പിടി കൂടിയത്.
ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കി പ്രതികളെ പബ്ളിക് പ്രോസിക്യൂഷനു കൈമാറി. പ്രതികളെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള വീഡിയോ ദൃശ്യം കാണാം. https://youtu.be/XEU8w4nu_Sw
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa