Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് അനധികൃതമായി 1000 കോടി റിയാലിലധികം പുറത്തേക്ക് അയച്ച മലയാളികളടക്കമുള്ള സംഘം പിടിയിൽ; കാർ തടഞ്ഞ് അറസ്റ്റ് ചെയ്യുന്ന വീഡിയോ കാണാം

റിയാദ്: നിയമ വിരുദ്ധമായ രീതിയിൽ ഉറവിടം വ്യക്തമാക്കാത്ത 1159 കോടിയിലധികം റിയാൽ വിദേശത്തേക്ക് അയച്ച മലയാളികളടങ്ങുന്ന സംഘത്തെ സൗദി അഴിമതി വിരുദ്ധ സംഘം പിടികൂടി.

ബാങ്ക് ഉദ്യോഗസ്ഥരും ബിസിനസുകാരും സ്വദേശികളും വിദേശികളുമടക്കം ആകെ 27 പേരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

കൈക്കൂലി, വ്യാജ രേഖ, ബിനാമി, പണം വെളുപ്പിക്കൽ തുടങ്ങി വിവിധ കേസുകളായിരിക്കും പ്രതികൾക്കെതിരെ ചുമത്തുക.

100 കോടിയോളം റിയാൽ ബാങ്കിൽ നിക്ഷേപിക്കാനായി  കാറിൽ പോകുന്നതിനിടെയായിരുന്നു അഞ്ച് വിദേശികളെ അറസ്റ്റ് ചെയ്തത്.

കാർ തടഞ്ഞ് പ്രതികളെ പിടികൂടുന്നതിന്റെയും പണം കണ്ടെടുക്കുന്നതിന്റെയും വിദേശികളുടെ റൂമിൽ പരിശോധന നടത്തുന്നതിന്റെയും വീഡിയോ അധികൃതർ പ്രസിദ്ധപ്പെടുത്തി. വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്