Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളികൾക്ക് വർക്ക് അറ്റ് ഹോം സംവിധാനം ഏർപ്പെടുത്തണമെന്ന് മന്ത്രാലയം

ജിദ്ദ: സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും മറ്റു ലാഭേതര മേഖലകളിലെയും തൊഴിലാളികൾക്ക് സൗകര്യപ്രദമായ ജോലി സമയം ഒരുക്കണമെന്നും വർക്ക് അറ്റ് ഹോം, വെർച്വൽ മീറ്റിംഗുകൾ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

ജീവനക്കാരുടെയും ഓഫീസുകൾ സന്ദർശിക്കുന്നവരുടെയും ആരോഗ്യവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ തുടരുന്നതിന് പ്രിവന്റീവ് പ്രോട്ടോക്കോളുകളും ആരോഗ്യ നിർദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം
പ്രസ്താവനയിൽ വ്യക്തമാക്കി.

മാസ്ക് ധരിക്കുക, ഹസ്തദാനം ചെയ്യാതിരിക്കുക, സാനിറ്റൈസറുകൾ ലഭ്യമാക്കുക, അകലം പാലിക്കുക, കൂടിച്ചേരലുകൾ ഒഴിവാക്കുക എന്നിവ തൊഴിലിടങ്ങളിൽ പാലിക്കണമെന്നും മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്