Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ജിദ്ദ: നിലവിലെ സാഹചര്യത്തിൽ സൗദിയിൽ കൊറോണ പ്രതിരോധ നടപടികൾ കടുപ്പിക്കേണ്ടി വരില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു

അതേ സമയം തുടർച്ചയായി 5 ശതമാനം മുതൽ 10 ശതമാനം വരെ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്‌താൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് വാക്താവ് മുന്നറിയിപ്പ് നൽകി.

അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ വലിയൊരു ശതമാനം പേർക്കും വാക്സിൻ നൽകാനാകുമെന്നാണു മന്ത്രാലയത്തിന്റെ പ്രതീക്ഷ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ പ്രതിരോധ പ്രോട്ടോക്കോളുകൾ ലംഘിച്ച സ്ഥാപനങ്ങൾ അടപ്പിക്കുന്നുണ്ട്.

ജിദ്ദ കോർണീഷ് പരിസരങ്ങളിലും മറ്റും സംഘം ചേർന്ന് നിൽക്കുന്നവരോട് പിരിഞ്ഞ് പോകാൻ സുരക്ഷാ സേന ആവശ്യപ്പെടുന്നതായി അനുഭവസ്ഥർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്