Monday, September 23, 2024
Saudi ArabiaTop Stories

സൗദി അറേബ്യ നിയന്ത്രണങ്ങൾ വീണ്ടും നീട്ടി; വിശദ വിവരങ്ങൾ അറിയാം

റിയാദ്: കൊറോണ വ്യാപനം തടയുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച വിവിധ നിയന്ത്രണ നടപടികൾ ഇന്ന് (ഞായറാഴ്ച) മുതൽ 20 ദിവസത്തേക്ക് കൂടി നീട്ടി. നിയന്ത്രണങ്ങൾ ഇവയാണ്:

അനുവദിക്കപ്പെട്ട സംഗമങ്ങളിൽ 20 പേരിലധികം പേർ ഒരുമിക്കാൻ പാടില്ല.

എല്ലാ വിനോദ പ്രവർത്തനങ്ങൾക്കും ഇവന്റുകൾക്കും വിലക്ക്.

സിനിമ,  ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകളിലെയും ഷോപ്പിംഗ് സെന്ററുകളിലെയും  ഇൻഡോർ ഗെയിമുകൾ, ഹാളുകൾ, കായിക കേന്ദ്രങ്ങൾ എന്നിവ അടച്ചിടും.

റെസ്റ്റോറന്റുകൾ, കോഫീ ഷോപ്പുകൾ എന്നിവയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു വിലക്ക്. പാർസൽ അനുവദിക്കും.

ഇവന്റുകൾ, മീറ്റിംഗുകൾ, ഒത്തുചേരലുകൾ, പാർട്ടികൾ, മയ്യിത്ത് സംസ്ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട നേരത്തെ സൂചിപ്പിച്ചിട്ടുള്ള മറ്റ് മുൻകരുതൽ നടപടികൾ പാലിക്കുന്നതിനു പുറമേ, എല്ലാവരുടേയും പ്രതിബദ്ധത ഉറപ്പ് വരുത്തുന്നതിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഒർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്