ജീവിതം സാധാരണ രീതിയിലാകാൻ രണ്ട് കാര്യങ്ങൾ ചെയ്യണമെന്ന് സൗദി ആരോഗ്യമന്ത്രാലയം
ജിദ്ദ: സാധാരണ രീതിയിലേക്ക് പൊതുജീവിതം മടങ്ങുന്നതിനു രണ്ട് കാര്യങ്ങൾ പ്രവർത്തിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം.
കൊറോണ വാക്സിനേഷനായി സ്വിഹതി ആപിൽ രെജിസ്റ്റർ ചെയ്യുകയും നിർദ്ദേശിക്കപ്പെട്ട പ്രതിരോധ മുൻ കരുതലുകൾ പാലിക്കുകയും ചെയ്യുക എന്നിവയാണ് രണ്ട് കാര്യങ്ങൾ.
സൗദിയിൽ പുതുതായി 338 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 320 പേർ സുഖം പ്രാപിച്ചു.
നിലവിൽ 2562 പേർ ചികിത്സയിലുണ്ട്. 5 കൊറോണ മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa