തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

മലപ്പുറം സ്വദേശി ഷാർജയിൽ വാഹനം പാഞ്ഞ് കയറി മരിച്ചു

ഷാര്‍ജ: റോഡ് വശത്തു നിന്നിരുന്ന മലയാളി യുവാവ് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് മരിച്ചു.

ഷാര്‍ജയിലെ അല്‍ ദൈദിലുണ്ടായ അപകടത്തിലാണ് മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ് (36) മരിച്ചത്.

ഫവാസ് സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കുംബോഴായിരുന്നു അപകടം സംഭവിച്ചത്.

ഭാര്യ ഷഹീദ .മൂന്ന് മക്കളുണ്ട്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്