തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

2.6 മില്ല്യൻ ഡോളർ വിലയുള്ള മത്സ്യം വിലയറിയാതെ കഴിച്ച യുവാവിന്റെ നിർഭാഗ്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് വൈറലാകുന്നു

ആഫ്രിക്കയിലെ നൈജീരിയയിലെ നിർഭാഗ്യവാനായ ഒരു യുവാവിനെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

2.6 മില്ല്യൻ ഡോളർ വിലയുള്ള ബ്ലു മർലിൻ ഫിഷ് പിടിച്ച യുവാവ് നാട്ടുകാർക്കൊപ്പം ചിത്രമെടുത്ത ശേഷം മത്സ്യം പാകം ചെയ്ത് കഴിക്കുകയായിരുന്നു.

യുവാവിനു മത്സ്യത്തിന്റെ വിലയെക്കുറിച്ചുള്ള അറിവില്ലായ്മയാണു മത്സ്യം കഴിക്കുന്നതിലേക്ക് നയിച്ചതെന്നാണു വിലയിരുത്തൽ.

അതേ സമയം ഇത്രയും വില പിടിപ്പുള്ള മത്സ്യം കഴിച്ച ആദ്യത്തെ വ്യക്തിയെന്ന നിലയിൽ യുവാവ് പ്രസിദ്ധനായിക്കഴിഞ്ഞുവെന്നും സോഷ്യൽ മീഡിയയിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്