തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇത് വരെ കാൽ കോടിയോളം പേർ കൊറോണ വാക്സിൻ സ്വീകരിച്ചു

ജിദ്ദ: സൗദിയിൽ കൊറോണ വാക്സിൻ സ്വീകരിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണത്തിൽ വൻ വർദ്ധനവ്.

ഇത് വരെയായി 24,21,466 പേര്‍ കൊറോണ വാക്സിൻ സ്വീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിലധികം സ്വദേശികളും വിദേശികളും വാക്സിൻ സ്വീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജ്യത്ത് പുതുതായി 354 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത് . 204 പേർ സുഖം പ്രാപിച്ചു. 3398 ആക്റ്റീവ് കേസുകളിൽ 560 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5 കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്