കൗമാരക്കാരന്റെ കൈകൾ മുറിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്ത ആറു പേരെ മരണം വരെ തൂക്കിക്കൊല്ലാൻ ജോർദ്ദാൻ കോടതി വിധി
അമ്മാൻ: പതിനാറുകാരനായ ബാലനെ തട്ടിക്കൊണ്ട് പോയി കൈകൾ മുറിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്ത ശേഷം വഴിയിൽ തള്ളിയ 6 ക്രിമിനലുകളെ മരണം വരെ തൂക്കിക്കൊല്ലാൻ ജോർദ്ദാൻ സെക്യൂരിറ്റി കോടതി വിധിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ തന്റെ മാതാവിനു ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്ത് പോയ സാലിഹ് എന്ന ബാലനെ ക്രിമിനലുകൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബാലന്റെ കൈകൾ മുറിക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്ത സംഘം ക്രൂര കൃത്യം നടത്തുന്ന വീഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു.
ക്രിമിനൽ സംഘത്തിൽ പെട്ട മറ്റു നാല് പേർക്ക് 15 വർഷം വരെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
കോടതി വിധിയെ സാലിഹും മാതാവും ജോർദ്ദാൻ ജനതയും സ്വാഗതം ചെയ്തു.
തനിക്ക് വേണ്ടി പിന്തുണ നല്കിയ ജോർദ്ദാൻ ജനതയോടും ഭരണാധികാരി അബ്ദുല്ല രാജാവിനും സ്വാലിഹ് പ്രത്യേകം നന്ദി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
