തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പൗരനെ കയ്യും കാലും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വിദേശിയുടെയും സ്വദേശിയെ വെടി വെച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെയും വധ ശിക്ഷ നടപ്പാക്കി

ത്വാഇഫിൽ സൗദി പൗരനെ കയ്യും കാലും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സുഡാനി പൗരനെ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

ഹമാദ് ബിൻ മർസൂഖ് സുഫ്യാനിയെ ക്രൂരമായി വധിച്ച മുഹമ്മദ് അഹ്മദ് ത്വാഹാ എന്ന സുഡാനി പൗരനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.

മറ്റൊരു സംഭവത്തിൽ ഒരു സൗദി പൗരനെ നിറയൊഴിച്ച് കൊലപ്പെടുത്തിയ സ്വദേശിയെ വ്യാഴാഴ്ച റിയാദിലും വധ ശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ട്.

പ്രതികൾ കുറ്റകൃത്യം ചെയ്തതായി തെളിയുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും വധ ശിക്ഷാ വിധിയെ ശരി വെക്കുകയും ചെയ്തതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്