വാക്സിനുമായി ബന്ധപ്പെട്ട് മരണമോ അപ്രതീക്ഷിത പാർശ്വഫലങ്ങളോ ഉണ്ടായിട്ടില്ല: സൗദി ആരോഗ്യ മന്ത്രാലയം
ജിദ്ദ: കൊറോണ വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് മരണങ്ങളോ കഠിനമോ അപ്രതീക്ഷിതമോ ആയ പാർശ്വഫലങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ ആലി സ്ഥിരീകരിച്ചു.
സൗദിയിൽ ഇത് വരെയായി മൂന്ന് മില്യനിലധികം കൊറോണ വാക്സിൻ ഡോസ് നൽകിയതായും എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുലയൂട്ടുന്ന സ്ത്രീകൾക്കും വാക്സിൻ സ്വീകരിക്കാമെന്നും അത് കൊണ്ട് കുട്ടിക്ക് പ്രയാസം ഉണ്ടാകില്ലെന്നും ഡോ: അബ്ദുൽ ആലി ഓർമ്മിപ്പിച്ചു.
സൗദിയിൽ 367 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 277 പേർ സുഖം പ്രാപിച്ചു. നിലവിൽ 3999 പേർ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 584 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa